തെന്നിന്ത്യന്‍ സിനിമയുടെ മാദകറാണി മരണനൃത്തമാടിയിട്ട് മുപ്പതാണ്ട്. സ്മിതയ്ക്ക് മുമ്പും പിമ്പും സ്മിതയോടൊപ്പവും ചുവടുവെച്ച നായികമാര്‍ക്കൊപ്പം നിര്‍ത്തി സ്മിത തിരുത്തിയെഴുതിയ സ്വന്തം ജീവിതത്തിന്റെ തിരക്കഥ പുനര്‍വായിക്കുന്നു.
തെന്നിന്ത്യന്‍ സിനിമയുടെ മാദകറാണി മരണനൃത്തമാടിയിട്ട് മുപ്പതാണ്ട്. സ്മിതയുടെ മരണശേഷം സ്മിതയോളം പ്രായമുള്ള വേറൊരു തലമുറതന്നെ രൂപപ്പെട്ടിട്ടും സ്മിതയുടെ ഓര്‍മ്മകള്‍ക്ക് ഇവിടെ ഇപ്പോഴും അശേഷം ഇടിവ് സംഭവിച്ചിട്ടില്ല. ഒരുപക്ഷേ ജീവിച്ചിരുന്ന കാലത്തേതിനേക്കാള്‍ മരണനാന്തരമാണ് സ്മിത ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടത്. വെള്ളിത്തിരയുടെ ചരിത്രത്തില്‍ അധികമാര്‍ക്കും കിട്ടാത്ത അംഗീകാരമാണത്. സില്‍ക്ക് സ്മിതയെ നിത്യനായികയായി തന്നെ ഓര്‍ക്കപ്പെടാന്‍ പാകത്തില്‍ ഇവിടെ അവര്‍ അവേശേഷിപ്പിച്ചുപോയ അടയാളങ്ങള്‍ എന്തൊക്കെയാണ്? സ്മിതയെ ആഘോഷിച്ചവരും കല്ലെറിഞ്ഞവരും അവരോട് ചെയ്ത അനീതികള്‍ എന്തൊക്കെയാണ്? സമ്പത്തും സൗഭാഗ്യങ്ങളും സവിശേഷമായ പ്രതിഭയുമുണ്ടായിട്ടും സ്മിതയെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളെന്താണ്? സ്മിതയ്ക്ക് മുമ്പും പിമ്പും സ്മിതയോടൊപ്പവും ചുവടുവെച്ച നായികമാര്‍ക്കൊപ്പം നിര്‍ത്തി സ്മിത തിരുത്തിയെഴുതിയ സ്വന്തം ജീവിതത്തിന്റെ തിരക്കഥ പുനര്‍വായിക്കുകയാണ് ഇവിടെ.
