കൊല്ലൂർ മുകാംബികയിലേക്കും കുടജാദ്രിയിലേക്കും യാത്ര പോകുന്നവർക്ക് ഇതുവരെ പോയിട്ടില്ലാത്ത അറിവുകളുടെയും അനുഭവങ്ങളുടെയും വേറൊരു വഴി. വിശ്വാസികൾക്ക് മാത്രമല്ല അവിശ്വാസികൾക്കും ഇവിടം പ്രിയപ്പെട്ടതാകുന്നതിന്റെ ചരിത്രപരമായ രഹസ്യങ്ങൾ. ഭക്തിയോടൊപ്പം കലയും സാഹിത്യവും രാഷ്ട്രീയവും തത്വചിന്തയും നിറഞ്ഞു നിൽക്കുന്ന അനുഭവ വിവരണം.
കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിന്റെ മഹിമകൾ അനവധിയാണ്. കുടജാദ്രിയുടെ കൊടുമുടിയോളം ഉയർന്ന് നിൽക്കുന്ന കഥകളുടെയും ചരിത്രത്തിന്റെയും സംഗമഭൂമി. ഐതിഹ്യങ്ങളുടെ കോടമൂടിയ താഴ്വരയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അക്ഷരാംബികയായ ദേവി മാതൃപൂജാ സങ്കൽപ്പത്തിന്റെ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും പ്രകൃതിമനോഹരമായ സന്നിധിയായാണ് അറിയപ്പെടുന്നത്.
മതനിരപേക്ഷതയുടെ മഹാമാതൃകകളുമാണ് ഈ ക്ഷേത്രം പിന്തുടരുന്നത്. ജാതിമത ഭേദമന്യേ മഹാപ്രതിഭകളെല്ലാം വന്ന് വണങ്ങുന്ന ഇടം. മലയാളവും കന്നടവും തമ്മിലുള്ള സാംസ്കാരികമായ കൈമാറ്റത്തിന്റെ ഒരു പ്രധാന കേന്ദ്രമാണ് നൂറ്റാണ്ടുകൾക്ക് മുമ്പേ ഈ കാനനക്ഷേത്രം. ആദി ശങ്കരന്റെ കാൽപ്പാടുകൾ തേടിയാണ് മലയാളികൾ ഈ ക്ഷേത്രത്തിലേക്ക് എത്തിത്തുടങ്ങിയതെങ്കിൽ കൊല്ലൂർ ഇന്നൊരു കൊച്ചു കേരളം തന്നെയായി മാറി കഴിഞ്ഞിട്ടുണ്ട്; നവരാത്രി കാലങ്ങളിൽ പ്രത്യേകിച്ചും.
മലയാളികൾ നെഞ്ചേറ്റുന്ന ചരിത്രത്തിൻ്റെയും സാംസ്കാരിക ചരിത്രത്തിൻ്റെയും അധികമൊന്നും അറിയപ്പെടാത്ത പാതകളിലൂടെ സഞ്ചരിച്ച് കൊല്ലൂരിൻ്റെയും കുടജാദ്രിയുടെയും ഹൃദയം തൊടുന്ന ഈ അനുഭവവിവരണം വിശ്വാസികളെയും അവിശ്വാസികളെയും ഒരു പോലെ ആകർഷിപ്പിക്കുമെന്നതിൽ സംശയമില്ല. വീഡിയോ ലിങ്ക് ചുവടെ.
