മലയാളികളുടെ ഹൃദയസരസിലെ പ്രണയപുഷ്പമായ ശ്രീകുമാരന്‍ തമ്പി ഇനിയും കഥ പറയുകയാണ്; മലയാള സിനിമയുടെ ഇതുവരെ ആരും പറയാത്ത കഥകള്‍
മലയാള സിനിമയിലെ മഹാരഥന്മാരുടെ മറ്റാരും പറയാത്ത കഥകളിലൂടെ വഴിനടത്തുകയാണ് ശ്രീകുമാരന്‍ തമ്പി. മലയാള സിനിമയുടെ ആറരപ്പതിറ്റാണ്ടിന്റെ ആത്മകഥ തന്നെയാണല്ലോ അക്ഷരാര്‍ത്ഥത്തില്‍ ശ്രീകുമാരന്‍ തമ്പിയുയുടെയും ജീവിതകഥ.
വയലാര്‍-പി ഭാസ്കരന്-ഒഎന്‍വി എന്നിവര്‍ക്കൊപ്പം തലയുയര്‍ത്തി നിന്ന മലയാള ചലച്ചിത്രഗാന ചരിത്രത്തിലെ ഒരു വസന്തകാലമായിരുന്നു ശ്രീകുമാരന്‍ തമ്പി. കവിയും ഗാനരചയിതാവും എന്നതിനപ്പുറം മുപ്പതോളം സിനിമകളുടെ സംവിധായകനും എൺപതോളം സിനിമകളുടെ തിരക്കഥാകൃത്തും നിർമാതാവും നോവലിസ്റ്റുമായിരുന്നു ഈ എഞ്ചിനിയറിംഗ് ബിരുദധാരി.
മഹാരഥന്മാരോട് മത്സരിച്ച് തെളിഞ്ഞുവന്ന ആ കലാജീവിതത്തിന്റെ നിരവധിയായ ഏടുകള്‍ തുറക്കുന്ന അഭിമുഖ സംഭാഷണം. മമ്മൂട്ടി മോഹന്‍ലാല്‍ യുഗത്തിന്റെ പ്രാരംഭകാലം തൊട്ട് കൂടെയുണ്ടായിരുന്ന തമ്പി സാര്‍ ഇരുവര്‍ക്കും ദേശീയ അവാര്‍ഡ് നല്കാന് കഴിഞ്ഞ ജൂറിയുടെ ചെയര്‍മാനാകാന്‍ നിയോഗം ലഭിച്ചതുള്‍പ്പെടെ ഇതുവരെ എവിടെയും പറയാത്ത നിരവധി കാര്യങ്ങളാണ് ഈ അഭിമുഖത്തില്‍ പറയുന്നത്.
ശ്രീകുമാരന്‍ തമ്പിയുമായുള്ള അഭിമുഖം ഒന്നാംഭാഗം ചുവടെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് കാണാവുന്നതാണ്.
