ഗുരുവായൂര്‍ മണ്ഡലത്തില്‍ മുസ്ലീം സമുദായാംഗങ്ങള്‍ ജയിക്കുന്നതിനെതിരെ പരസ്യമായ വിദ്വേഷപ്രചരണങ്ങളാണ് സംഘപരിവാര്‍ നേതൃത്വത്തില്‍ നടക്കുന്നത്. പുരോഗമന കേരളത്തില്‍ ഒരിക്കലും നടന്നുകൂടാത്ത ഈ പ്രചരണത്തിനെതിരെ പുരോഗമന വിശ്വാസികള്‍ എന്ന് അവകാശപ്പെടുന്നവര്‍ പോലും നിശബ്ദത പാലിക്കുകയാണെന്ന് പ്രശസ്ത സോപാന സംഗീതജ്ഞനായ ഞെരളത്ത് ഹരിഗോവിന്ദന് ആരോപിക്കുന്നു. സംഘപരിവാറും ഇടതുപക്ഷവും സാംസ്കാരികമായും രാഷ്ട്രീയമായും അവഗണിക്കുന്ന മുസ്ലീം സമുദായത്തോട് പ്രസംഗത്തിലൂടെയല്ല പ്രവര്‍ത്തിയിലൂടെ തന്നെ
ഐക്യദാര്‍ഡ്യം രേഖപ്പെടുത്തേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. മുസ്ലീം ലീഗ് എന്ന പാര്‍ട്ടിയിലേക്കുള്ള തന്റെ കൂടുമാറ്റത്തിന്റെ പശ്ചാത്തലത്തില്‍ ഞെരളത്ത് ഹരിഗോവിന്ദനുമായുള്ള അഭിമുഖത്തിന്റെ രണ്ടാംഭാഗം ഇവിടെ കാണാം.
