ഇരുപത്തെട്ട് വര്‍ഷമായി പാര്‍ട്ടിയില്‍ ജയരാജന് ഒരേ സ്ഥാനമാണ്. എന്നാല്‍ സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ഇന്ന് ജയരാജനോളം സ്ഥാനമുള്ള മറ്റൊരു നേതാവില്ല.
കേരളത്തിലെ സാധാരണ സിപിഐഎം പ്രവര്‍ത്തകരുടെ ആവേശമാണ് സഖാവ് പി ജയരാജന്. കേരളത്തിലെ പാര്‍ട്ടിയുടെ വലിയൊരു നിര നേതാക്കള്‍ വിശ്വാസത്തകര്ച്ചകൊണ്ട് തലതാഴ്ത്തി നില്ക്കുമ്പോള് ജനപ്രിയതയും ജനസ്വീകാര്യതയും കൊണ്ട് തലയുയര്‍ത്തി നില്‍ക്കുകയാണ് സഖാവ് പി ജയരാജന്. സംഘപരിവാര്‍ ശക്തികള്‍ ആയുധം കൊണ്ട് ഇല്ലാതാക്കാന്‍ ശ്രമിച്ച ഇതുപോലൊരു രാഷ്ട്രീയ നേതാവ് ഇക്കാലത്ത് വേറെയില്ല. പാര്‍ട്ടി അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടികള്‍ നേരിടുകയും പലതരത്തിലുള്ള ജീര്‍ണ്ണതകളാല്‍ കലുഷമാവുകയും തിരുത്തല്‍ നടപടികളിലേക്ക് കടക്കുകയും ചെയ്യുന്ന കാലത്ത് സഖാവ് പി ജയരാജന്റെ വാക്കുകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്.
പാര്‍ട്ടിക്ക് പുറത്ത് ശത്രുക്കളുടെ വെട്ടിനിരയായ ജയരാജന് പാര്‍ട്ടിയുടെ സുപ്രീം ലീഡര്‍ഷിപ്പിന്റെ കടുംവെട്ടിനും ഇരയാണ്. സംഘടനയില്‍ ഒതുക്കപ്പെട്ടെന്ന് മാധ്യമങ്ങള്‍ പറയുന്ന ജയരാജന് പാര്‍ട്ടിക്കുള്ളിലും പുറത്തും നടത്തുന്ന പോരാട്ടങ്ങളെക്കുറിച്ചാണ് ഈ അഭിമുഖം കൂടുതലും പ്രതിപാദിക്കുന്നത്.
* പാര്‍ട്ടിക്കകത്ത് നിര്‍ഭയമായ വിമര്‍ശനം കുറഞ്ഞു വരുന്നു
(9:37-10:12)
* ഉള്‍പ്പാര്‍ട്ടി വിമര്‍ശനമില്ലെങ്കില്‍ പാര്‍ട്ടി മരിക്കും
(11:20- 13.34)
*28 വര്‍ഷമായി പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗമെന്നത്
പാര്‍ട്ടി നല്കിയ ‘അംഗീകാരം’.
(13:34- 15:27)
* ജൂനിയര്‍ നേതാക്കള്‍ ഉന്നത ഘടകത്തിലെത്തുന്നത് അവരുടെ
‘കഴിവിന്റെ’ അടിസ്ഥാനത്തില്‍.
(15:27- 15:57)
* ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരേണ്ട എന്നത് പാര്‍ട്ടി തിരുമാനം. (15:57- 17:22 )
* വ്യക്തിപൂജാ വിമര്‍ശനത്തിന് കാലം മറുപടി പറയും. ഫ്ലക്സ് വെക്കാനും പാട്ടെഴുതാനും ആരോടും പറഞ്ഞിട്ടില്ല.
(17:34- 22:02)
* നേതൃത്വവും തിരുത്തണം. അണികളും തിരുത്തണം. പാര്‍ട്ടിയില്‍ ഉള്‍പ്പാര്‍ട്ടി സമരം നടക്കും.
(37:19- 42: 13)
* ബംഗാളില്‍ മൂന്ന് സീറ്റുണ്ടായിരുന്ന ബിജെപി ഇപ്പോള്‍ ഭരണകക്ഷി. കേരളത്തില്‍ ബിജെപി അവരുടെ വെടിമരുന്നുണക്കുന്നു.
(45:11- 47:36)
