രാജ്യം ഭരിക്കുന്ന സംഘപരിവാർ ശക്തികൾക്കെതിരെ ദേശീയതലത്തിൽ തന്നെ സിപിഐഎം ഉയർത്തിപ്പിടിക്കേണ്ടുന്ന മനുഷ്യ പ്രതീകമായിരുന്നു പി ജയരാജൻ. എന്നാൽ സംഭവിച്ചതെന്താണ്?
സഖാവ് പി ജയരാജൻ സംഘപരിവാർ ഫാസിസത്തിനെതിരെ സ്വശരീരം കൊണ്ട് പൊരുതിനിന്ന പോരാളിയാണ്. 1999 ലെ തിരുവോണ ദിവസമാണ് ജയരാജനെ അദ്ദേഹത്തിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി സംഘപരിവാര്‍ അക്രമികള്‍ വടിവാള്‍ കൊണ്ട് തലങ്ങും വിലങ്ങും വെട്ടിവീഴ്ത്തിയത്. വലതുകയ്യിന്റെ കൈപ്പത്തി അരിഞ്ഞിട്ടത് പിന്നീട് തുന്നിക്കെട്ടുകയായിരുന്നു. ഒരു വിരൽ പൂർണ്ണമായും നഷ്ടമായി. നട്ടെല്ലിനും ചെവിക്കുമേറ്റ ആഘാതം പലവിധ അസുഖങ്ങളായി ഇപ്പോഴും തുടരുന്നു. കേരളത്തിൽ ജീവിച്ചിരിക്കുന്ന ഒരു കമ്യൂണിസ്റ്റ് നേതാവും ഇതുപോലൊരു ആക്രമണം ഏറ്റുവാങ്ങിയിട്ടില്ല. ആര് എസ് എസിനെതിരെ ഇതുപോലെ ഒരു ജീവന്മരണ പ്രിരോധം തീര്‍ത്തിട്ടില്ല. രാജ്യം ഭരിക്കുന്ന സംഘപരിവാർ ശക്തികൾക്കെതിരെ ദേശീയതലത്തിൽ തന്നെ സിപിഐഎം ഉയർത്തിപ്പിടിക്കേണ്ടുന്ന മനുഷ്യപ്രതീകമായിരുന്നു പി ജയരാജൻ.
കേരളത്തിലെയും കണ്ണൂരിലെയും ആർഎസ്എസിന്റെ കോട്ടകളും കിടങ്ങുകളും ഭേദിക്കാൻ നേതൃത്വം നൽകിയ പി ജയരാജൻ തന്റെ പോരാട്ട ജീവിതം തുറന്നു പറയുന്ന സമഗ്രമായ അഭിമുഖത്തിന്റെ ആദ്യ അധ്യായമാണിത്.
