തകർന്ന നെടുങ്കോട്ടകൾ എങ്ങനെ തിരിച്ചു പിടിക്കും? തിരുത്തൽ ശക്തിയാകാൻ എത്ര നേതാക്കൾക്ക് ശക്തിയുണ്ട്?
കേരളത്തിലെ സിപിഐ എം തിരിച്ചടികൾ അതിജീവിക്കാനുള്ള തിരുത്തൽ പ്രക്രിയയുടെ ഭാഗമായി വിളിച്ചു ചേർത്ത വിപുലികൃത സംസ്ഥാന കമ്മിറ്റിയിൽ എന്തു സംഭവിക്കും? മല മലയെ പ്രസവിക്കുമോ, മല എലിയെ പ്രസവിക്കുമോ? എന്താണ് സിപിഎം നേതാക്കാൾ തിരുത്താൻ പോകുന്നത്? എങ്ങോട്ടാണ് തിരിച്ചുവരാൻ പോകുന്നത്? സഖാവ് എം എ ബേബി പറയുന്ന ‘മർമ്മ ചികിത്സ’ ആർക്കൊക്കെ ബാധകമാണ്?
തൽസ്ഥിതി തുടരുമോ? മാറ്റത്തിലേക്ക് കുതിക്കുമോ? രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ചോദ്യങ്ങളിലൂടെയെല്ലാം കടന്നുപോവുകയാണ് കേരളത്തിലെ രണ്ട് ഇടതുപക്ഷ മാധ്യമപ്രവർത്തകർ.
ദേശാഭിമാനിയുടെ മുൻ സീനിയർ ന്യൂസ് എഡിറ്റർ എ വി അനിൽകുമാറും കൈരളി ടി വിയുടെ മുൻ ന്യൂസ് എഡിറ്റർ ബിജു മുത്തത്തിയും നടത്തുന്ന ഈ സംഭാഷണം സിപിഎമ്മിനെ അനുകൂലിക്കുന്നവരും വിമർശിക്കുന്നവരും ഉറപ്പായും കാണേണ്ടതാണ്.
