മലയാള ചലച്ചിത്രസംഗീതത്തിലെ മഹാരഥന്മാരുടെ മറ്റാരും പറയാത്ത കഥകള്‍. ശ്രീകുമാരന്‍ തമ്പിക്ക് മാത്രം പറയാനാവുന്ന ഇണക്കങ്ങളുടെയും പിണക്കങ്ങളുടെയും ഒരു ഗാനം പോലെ ആസ്വദിക്കാവുന്ന തുറന്നുപറച്ചിലുകള്‍
മലയാള ചലച്ചിത്ര സംഗീതത്തിന്റെ ഒരു സുവര്‍ണ്ണകാലമാണ് ശ്രീകുമാരന്‍ തമ്പി. വയലാര്‍, പി ഭാസ്കരന്, ഒഎന്‍വി എന്നീ മഹാരഥന്മാരോട് മത്സരിച്ചാണ് ശ്രീകുമാരന്‍ തമ്പി മലയാള ചലച്ചിത്രഗാന ശാഖയില്‍ തന്റെ പേരുറപ്പിച്ചത്. മഹാപ്രസ്ഥാനങ്ങളായ ഈ ത്രിമൂര്‍ത്തികളില്‍ പി ഭാസ്കരനെ മാത്രമാണ് ശ്രീകുമാരന്‍ തമ്പി തന്റെ ഗുരു എന്ന് വിശേഷിപ്പിക്കുന്നത്. അതെന്തുകൊണ്ടായിരിക്കാം? മലയാള സിനിമയുടെ ദേവരാഗമായ ദേവരാജന്‍ മാഷും
ശ്രീകുമാരന്‍ തമ്പിയും തമ്മിലുള്ള പിണക്കം എന്തിനായിരുന്നു? മുപ്പതോളം ഗാനങ്ങളില്‍ ശ്രീകുമാരന്‍ തമ്പിക്ക് ഈണമായിക്കൊണ്ടാണ് ദേവരാജന്‍ മാഷ് പിന്നീട് ആ കാലത്തോട് പശ്ചാത്തപിച്ചത്. ശ്രീകുമാരന്‍ തമ്പിയുടെ അഞ്ഞൂറോളം ഗാനങ്ങള്‍ ആലപിച്ച യേശുദാസിനോടും ശ്രീകുമാരന്‍ തമ്പിക്കുണ്ടായിരുന്ന ബന്ധം ഇണക്കങ്ങളുടെയും പിണക്കങ്ങളുടെയുമാണ്. എസ് പി ബിയോടും ജയചന്ദ്രനോടും ഒരിക്കലും പിണങ്ങാതിരുന്നതിനും തമ്പിക്ക് തന്റേതായ കാരണങ്ങള്‍ പറയാനുണ്ട്.
ഗിരീഷ് പുത്തഞ്ചേരിയുമായുണ്ടായിരുന്ന ജേഷ്ഠാനുജ ബന്ധത്തെക്കുറിച്ചും ഗിരീഷിന്റെ അവസാനകാലത്തെക്കുറിച്ചും ശ്രീകുമാരന്‍ തമ്പി പറയുന്ന വാക്കുകള്‍ ഹൃദയത്തില്‍നിന്നു വരുന്നതാണ്. മലയാള സിനിമാഗാനങ്ങള്‍ ഇഷ്ടപ്പെടുന്ന ആര്‍ക്കും ആസ്വദിക്കാവുന്ന ശ്രീകുമാരന്‍ തമ്പിയുടെ ആത്മഗാന സമാനമായ അഭിമുഖത്തിന്റെ രണ്ടാംഭാഗമാണിത്.
