മലയാളിയുടെ ‘ഇമ്മിണി ബല്യ ഇതിഹാസ’മാണ് വൈക്കം മുഹമ്മദ് ബഷീർ. കാലങ്ങൾ വായിച്ചാലും അത്ഭുതം അവസാനിക്കാത്ത കഥകളാണ് ബഷീര്‍ സാഹിത്യവും ജീവിതവും.
മനുഷ്യസ്നേഹത്തിൽ മഷി മുക്കി ബഷീർ എഴുതിയ കഥകളിലൂടെയും ബഷീറിനെക്കുറിച്ചെഴുതിയ കഥകളിലൂടെയും ആ മഹാകഥാകാരൻ്റെ ജീവിതകഥ വായിച്ചെടുക്കാൻ ശ്രമിക്കുകയാണ് ഇവിടെ.
